തൃശൂരിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂർ കാഞ്ഞാണിയിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ 26 വയസുള്ള വിഷ്ണുവാണ് മരിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട് ഒഴിഞ്ഞു നൽകണമെന്ന ബാങ്കിൻ്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

Also read:‘എൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത സർക്കാർ’, സിനിമയിലെ രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ? ആവേശമായി വിജയ്‌യുടെ വാക്കുകൾ

കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയൻ്റെ മകൻ വിഷ്ണുവാണ് സ്വകാര്യ ബാങ്കിൻ്റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. 12 വർഷം മുമ്പാണ് വീട് വെയ്ക്കാനായി കുടുംബം കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിൽ നിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്തത്. എട്ടു ലക്ഷത്തി എഴുപത്തിനാലായിരം രൂപയോളം തിരിച്ചടച്ചിരുന്നു. ഇതിനിടെ തിരിച്ചടവ് മുടങ്ങി വായ്പ കുടിശ്ശികയായി. ആറു ലക്ഷം രൂപയോളം കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടതായി വിഷ്ണുവിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.

Also read:‘ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുണ്ടല്ലോ’, ലൈഫ്‌ലൈൻസ്; കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് സാനിയ മിർസ, ചിത്രം വൈറൽ

വെള്ളയാഴ്ച രാവിലെ ബന്ധുവീട്ടിലേക്ക് മാറാന്‍ ഒരുങ്ങുന്നതിനിടെ വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ബാങ്കിനോട് തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും വീട് ഒഴിയാൻ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും പറയുന്നു. എടുത്തതിനെക്കാൾ കൂടുതൽ തിരിച്ച് അടച്ചിരുന്നുവെന്നും കോവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News