ജപ്തി ഭീഷണി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍ കാഞ്ഞാണിയില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ 26 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. രാവിലെ വിഷ്ണുവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ALSO READസ്ഥിരമായി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണും; 14കാരനെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി അച്ഛന്‍

12 കൊല്ലം മുന്‍പ് വീട് വെക്കാനായി എട്ട് ലക്ഷം രൂപ സ്വകാര്യ ബാങ്കില്‍ നിന്ന് കുടുംബം വായ്പ എടുത്തിരുന്നു.അതില്‍ 8,74,000 രൂപ തിരിച്ചടച്ചിരുന്നു. തിരിച്ചടവ് ഇടയ്ക്ക് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശ്ശിക വന്നു.ഇതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു.

ALSO READപാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കൊവിഡ് പ്രതിസന്ധിയിലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുവീട്ടിലേക്ക് മാറാനിരിക്കെയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്.

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News