മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു

മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി റിയാദില്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ പേരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്‌റഫ് ഇസ്മായില്‍ ആണ് മരിച്ചത്. 43 വയസായിരുന്നു.

Also Read- ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ജോണി ഡെപ്പ്

റിയാദ് എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍വെച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പാര്‍ക്കിലിരിക്കുകയായിരുന്ന ഇദ്ദേഹത്തിനരികിലേക്ക് മോഷ്ടാവ് എത്തുകയും ആക്രമിക്കുകയുമായിരുന്നു. മോഷണ ശ്രമം ചെറുക്കുന്നതിനിടെ ഇദ്ദേഹത്തിന് കുത്തേറ്റു. സംഭവത്തിന് ദൃക്‌സാക്ഷികളായ ചിലര്‍ അഷ്‌റഫിനെ ഉടന്‍ സൗദി ജര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read- തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി റിമാൻഡിൽ

നേരത്തേ മൂന്ന് വര്‍ഷത്തോളം സൗദിയില്‍ ജോലി ചെയ്തിരുന്ന അഷ്‌റഫ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്നിരുന്നു. ഒരു വര്‍ഷം മുന്‍പാണ് വീണ്ടും സൗദിയിലേക്ക് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News