വിജയിക്കാൻ കഴിയാത്തവരെ കൂടി ചേർത്ത് പിടിച്ച് തൃത്താലയുടെ എൻലൈറ്റ് പദ്ധതി; ഉദ്‌ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

തൃത്താലയിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എൻലൈറ്റിന്റെ ഭാഗമായി സമ്പൂർണ്ണ എ പ്ലസ്‌ (എസ്‌ എസ്‌ എൽ സി, പ്ലസ്‌ ടു) വിജയികളായ 544 പേരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ബഹുമാന്യനായ വ്യവസായം നിയമം കയർ വകുപ്പ്‌ മന്ത്രി സ. പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. മന്ത്രി എം ബി രാജേഷ് ചടങ്ങിൽ പങ്കെടുത്തു. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.പ്രെഡിക്ട് സ്കോളർഷിപ്പിന് കുട്ടികളെ സ്പോൺസർ ചെയ്ത സുമനസുകളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.

also read; സ്‌കൂളിലേക്ക് ബോംബ് എറിഞ്ഞ് ഭീകരര്‍, ആണ്‍കുട്ടികളുടെ ഡോര്‍മിട്രി പുറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പെൺകുട്ടികളെ വെട്ടിക്കൊന്നു

വിജയിക്കാൻ കഴിയാതെ പോയവരെക്കൂടി ചേർത്തുപിടിക്കുന്ന പദ്ധതിയാണ്‌ എൻലൈറ്റ്‌. സേ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നവർക്ക്‌ വേണ്ടി എൻലൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രത്യേക പരിപാടിയെക്കുറിച്ച്‌ നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം നീന്തൽ പരിശീലനം പോലെയുള്ള പാഠ്യേതര ഇടപെടലുകളും എൻലൈറ്റിന്റെ ഭാഗമായി നടത്തുന്നുണ്ട്‌. അടുത്ത വർഷം 100% വിജയം മണ്ഡലത്തിലാകെ കൈവരിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചുകൊണ്ടാണ്‌ എൻലൈറ്റ്‌ പ്രവർത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News