തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു. രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനമാണ് രാജിവെച്ചത്. കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയം എന്ന് ആരോപിച്ചാണ് രാജി. കെപിസിസി പുനസംഘടനയിലും പ്രതിഷേധം ഉണ്ടെന്ന് തമ്പാനൂർ സതീഷ് പറഞ്ഞു. കോൺഗ്രസിൽ നടക്കുന്നത് ഏകപക്ഷീയ വാഴ്ചയാണ്. നാലു ദിവസത്തിനുള്ളിൽ വിഷയം പരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സതീഷ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here