ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്: ഗോവിന്ദൻ മാസ്റ്റർ

നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നവകേരള സദസിന്റെ പറവൂരിലെ സ്വീകാര്യത കണ്ട് അതിനെ എങ്ങനെയും തകർക്കാനുള്ള ശ്രമങ്ങളാണ് യൂത്ത് കോൺഗ്രസും കെ എസ് യുവും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിലേക്കാണ് യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഷൂ ഏറ് നടത്തിയത്.

ALSO READ: നാട് ഭദ്രം എന്നാണ് നവകേരള സദസിനെത്തുന്ന ജനം നല്‍കുന്ന സന്ദേശം: മുഖ്യമന്ത്രി

ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസിന്റെയും കെ എസ് യുവിന്റെയും നേതൃത്വത്തിന്റെ ആഹ്വാനത്തോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൊടി പ്രതിഷേധം എന്ന പേരിൽ ഭീകരവാദികളെപോലെ ഒരു പറ്റം പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ചു. അതിന് ശേഷം നവകേരള സദസ്സിലേക്ക് മാർച്ച് നടത്തും എന്ന് പറഞ്ഞു. ഇതൊക്കെ ജനങ്ങൾ തള്ളിയതിന്റെ അമർഷമാണ് കോൺഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News