തോട്ടിൽ കക്കൂസ് മാലിന്യം തള്ളി; രണ്ട് പേർ പിടിയിൽ

ആലുവ ചെങ്ങമനാട് തോട്ടിൽ കക്കൂസ് മാലിന്യം തട്ടിയ രണ്ട് പേർ പിടിയിൽ. മാലിന്യം തള്ളിയ ലോറി ഡ്രൈവർ അടക്കം ഫോർട്ട്കൊച്ചി സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്. ലോറി ചെളിയിൽ താഴ്ന്നു പോയതാണ് പ്രതികൾ കുടുങ്ങാൻ കാരണം.

പുലർച്ച അഞ്ച് മണിയോടെയായിരുന്നു ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം തോട്ടിൽ തട്ടിയത്. ആലുവ ചെങ്ങമനാട് പുറയാർ വെങ്ങോല പാലത്തിൽ നിന്നും തോട്ടിലേക്കാണ് കക്കുസ് മാലിന്യം തട്ടിയത്. മാലിന്യം തട്ടിയശേഷം ലോറി എടുത്തപ്പോൾ ഒരു ഭാഗം ചരിഞ്ഞു. ഇത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ലോറിയുടെ ഒരുഭാഗം ചെളിയിൽ താഴ്ന്നതിനാൽ പ്രതികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഫോർട്ടുകൊച്ചി സ്വദേശിയായ ഡ്രൈവർ അജ്മൽ ,സഹായി അനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ ശക്തമായ നടപടിവേണമെന്ന് പഞ്ചായത്തംഗം സുധീഷ് TV പറഞ്ഞു.

ശാന്തിഗിരി പാടത്ത് നിന്ന് വരുന്ന ജലസ്രോതസിലേക്കാണ് കക്കൂസ് മാലിന്യം തട്ടിയത് . ഈ ജലം ഒഴുകി എത്തുന്നത് ചെങ്ങൽ തോട്ടിലേക്കാണ്. മുൻമ്പും പല പ്രാവശ്യം ഇവിടെ മാലിന്യം തട്ടിയിട്ടുണ്ടങ്കിലും പിടിക്കപ്പെടുന്നത് ആദ്യമാണ്.

Also Read: വാളയാറിൽ കള്ളപ്പണവേട്ട; പിടികൂടിയത് 40 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News