ഒറ്റ നോട്ടത്തിലൂടെ ആരാധകരെ ഹരംകൊള്ളിച്ച് ഉലകനായകന്‍; തഗ് ലൈഫിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ടീസര്‍

thug life

37 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.

കമല്‍ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ ടീസര്‍ പുറത്തുവിട്ടത്. 2025 ജൂണ്‍ അഞ്ചിന് തഗ് ലൈഫ് തിയേറ്ററുകളിലെത്തും. 24 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാനും കമല്‍ ഹാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്.

Also Read : ‘ഇതെനിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു’; ലൈംഗികാതിക്രമം നടത്തി പത്തുവയസുകാരന്‍, നാട്ടുകാരുടെ പ്രതികരണം ഞെട്ടിച്ചുവെന്ന് ഇന്‍ഫ്‌ളുവന്‍സര്‍

ടീസറിന്റെ ഒടുവില്‍ ചെറുപ്പമായിട്ടുള്ള ലുക്കിലും കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. കമല്‍ ഹാസനൊപ്പം സിലമ്പരസനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ കമല്‍ ഹാസന്റെ മകനായാണ് എസ്.ടി.ആര്‍. എത്തുന്നത്.

അശോക് സെല്‍വന്‍, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, സന്താനഭാരതി തുടങ്ങിയവര്‍ തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News