കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യക്കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകള്‍ ആദ്യ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായാണ് വിവരം. മൂന്നൂ തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ALSO READ: ‘കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നു’; മുഖ്യമന്ത്രി

വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കരിക്കോട്ടക്കരിയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരം ഇതിനിടയില്‍ പൊലീസിന് ലഭിച്ചു. ഇതിനിടയിലാണ് മാവോയിസ്റ്റുമായി ഏറ്റുമുട്ടല്‍ വീണ്ടും സംഭവിച്ചത്. മുമ്പും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശമാണിത്. കേളകം ആറളം, അയ്യന്‍കുന്ന വനമേഖല കേന്ദ്രീകരിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തി വന്നത്. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണു കഴിഞ്ഞ ചൊവ്വാഴ്ച വെടിവയ്പ് ഉണ്ടായത്. അന്ന് രണ്ടു പേര്‍ പിടിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News