തൂണേരി ഷിബിന്‍ വധക്കേസ് : പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി.1 മുതല്‍ 6 വരെയുള്ള പ്രതികളും 15,16 പ്രതികളുമാണ് കുറ്റക്കാരെന്ന് ഡിവിഷന്‍ബെഞ്ച് വിധിച്ചത്.പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ അപ്പീലിലാണ് നടപടി.മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍കൂടിയായ പ്രതികള്‍ക്കുള്ള ശിക്ഷ 15 ന് പ്രഖ്യാപിക്കും.

ALSO READ:  ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ എൻജിന്‍ മുറിയില്‍ നിന്ന് പുക; സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ 17 പേരില്‍ 8 പേര്‍ കുറ്റക്കാരെന്നാണ് ഡിവിഷന്‍ബെഞ്ച് വിധിച്ചത്.ഒന്നു മുതല്‍ 6 വരെ പ്രതികളായ ഇസ്മയില്‍,മുനീര്‍,സിദ്ദിഖ്,മുഹമ്മദ് അനീസ്,ഷുഹൈബ്,പതിനഞ്ചാം പ്രതി ജാസിം പതിനാറാം പ്രതി സമദ് എന്നിവരെയാണ് കുറ്റക്കരായി കണ്ടെത്തിയത്. കുറ്റക്കാരായി കണ്ടെത്തിയവര്‍ മുഴുവന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഈ മാസം 15 ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.ഇവര്‍ക്കുള്ള ശിക്ഷ അന്ന് പ്രഖ്യാപിക്കും.അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ കോടതി വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ എസ് എന്‍ നാസറും ഷിബിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് കെ വിശ്വനും പറഞ്ഞു.

ALSO READ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

2015 ജനുവരി 22 നായിരുന്നു സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.17 പേരെ പ്രതിചേര്‍ത്ത് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേല്‍ വിചാരണ പൂര്‍ത്തിയാക്കി 2016 ജൂണില്‍ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുകയും ചെയ്തു.മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News