തൂണേരി ഷിബിൻ വധക്കേസ്; ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ച് പൊലീസ്

Theyyambadi Ismail

2015 ജനുവരി 22 ന് മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്പാടി ഇസ്മായിലിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയ ഷിബിന്റെ കൊലപാതക കേസിലെ വിദേശത്തുള്ള ഒന്നാം പ്രതിയായ തെയ്യമ്പാടി ഇസ്മയിലിനെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്.

തെയ്യമ്പാടി ഇസ്മയിലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. നാദാപുരം പൊലീസ് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറിൽ നിന്ന് ഈ കാരായത്തിൽ നിയമോപദേശം തേടി. കേസിലെ പ്രതികളായ 7 മുസ്ലിം ലീഗ് പ്രവർത്തകർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇസ്മയിൽ ഒഴികെയുള്ള ആറു പ്രതികളും വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു.

Also Read: കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനുമായി ധർമ്മരാജന് അടുത്ത ബന്ധം: മൊഴിപകർപ്പ് കൈരളിന്യൂസിന്

പണക്കൊഴുപ്പിന്റെയും കയ്യൂക്കിൻ്റെയും ബലത്തിൽ ഷിബിൻ കൊലക്കേസ് പ്രതികളെ രക്ഷിച്ചെടുക്കാമെന്ന് മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയായിരുന്നു ഹൈക്കോടതി വിധി.

നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും യുവജന പ്രസ്ഥാനത്തിനെതിരെയും നിരന്തരമായി കടന്നാക്രമണം നടത്തി കൊലപാതകങ്ങൾ നടത്തി അഴിഞ്ഞാടിയ മുസ്ലിംലീഗ് ക്രിമിനൽ രാഷ്ട്രീയനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും. വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വന്ന സമയം ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News