റബ്ബര്‍ വില വിഷയത്തില്‍ മലക്കം മറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി

റബ്ബര്‍ വില വിഷയത്തില്‍ മലക്കം മറിഞ്ഞ് കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. റബ്ബര്‍ വില വര്‍ദ്ധിപ്പിച്ചാലെ മത്സരിക്കൂ എന്നായിരുന്നു തുഷാറിന്റെ മുന്‍ നിലപാട്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.

ഈ കഴിഞ്ഞ 11 ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു റബ്ബര്‍ വിഷയത്തില്‍ തുഷാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ മത്സരിക്കണമെന്നങ്കില്‍ റബ്ബര്‍ വില 250 രൂപയായി പ്രഖ്യാപിക്കണമെന്നായിരുന്നു തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Also Read : സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

റബര്‍ വില 250 ആയി പ്രഖ്യാപിച്ചില്ലെങ്കിലും, തുഷാര്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി. തുഷാര്‍ പറഞ്ഞത് പ്രകാരം സ്വഭാവികമായും റബ്ബര്‍ വില 280ന് മുകളിലേക്ക് ഉയരേണ്ട സമയമാണ്. എന്നാല്‍ ടയര്‍ കമ്പനികള്‍ വിപണി വില നിശ്ചയിക്കുമ്പോള്‍ റബര്‍ ബോര്‍ഡിനോ, കേന്ദ്ര സര്‍ക്കാരിനോ ചെറുവിരല്‍ അനക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News