ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ. ഫ്‌ലെക്‌സി സംവിധാനത്തിന്റെ മറവില്‍ ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധന 300ശതമാനം. ജയ്പൂര്‍ ബാംഗ്ലൂര്‍ സുവിധ എക്‌സ്പ്രസ്സ് ട്രെയിനില്‍ സെക്കന്‍ഡ് എസി ടിക്കറ്റ് ചാര്‍ജ് 11,230 രൂപ. മുംബൈ പാട്‌ന സുവിധ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് വിമാന നിരക്കിനും മുകളില്‍.

Also Read : മഹിളാ കോണ്‍ഗ്രസ് നേതാവിന്റെയും ഭര്‍ത്താവിന്റെയും തട്ടിപ്പ് മറച്ചുവച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ; കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടില്‍

ആവശ്യക്കാര്‍ കൂടുന്നതിനു അനുസരിച്ചു ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന ഫ്‌ലെക്‌സി സംവിധാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമാണ്. ഇപ്പോള്‍ ഉത്സവസീസണ്‍ പ്രമാണിച്ചാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.ഫെബ്രുവരി 3വരെ ഈ തുകയാണ് നിലവില്‍ ടിക്കറ്റിനു നല്‍കേണ്ടത്. തേര്‍ഡ് എസി ടിക്കറ്റിനു 7855 രൂപയും സാധാരണക്കാരന്‍ നല്‍കണം.

Also Read : ഇസ്രയേലിനെതിരെ എര്‍ദോഗന്‍; ‘തോറയില്‍ അങ്ങനെ പറയുന്നില്ല’

ഡിസംബര്‍ 8നുള്ള മുംബൈ പാറ്റ്‌ന സുവിധ എക്‌സ്പ്രസില്‍ സെക്കന്‍ഡ് എസി ടിക്കറ്റിനു 9395 രൂപയാണ്. തേര്‍ഡ് എസി ടിക്കറ്റിന് 6335 രൂപയും നല്‍കണം.വിമാന ടിക്കറ്റിനെക്കാള്‍ ഉയര്‍ന്ന തുകയാണ് റെയില്‍വേ ഈടാക്കുന്നത്. മുംബൈ പാട്‌ന ഏറ്റവും കുറഞ്ഞ വിമാന നിരക്ക് 7549 രൂപയാണ്.

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയങ്ങളില്‍ ആണ് റെയില്‍വേയുടെ കൊള്ള..ആവശ്യക്കാര്‍ കൂടുന്നതിനു അനുസരിച്ചു മറ്റു ട്രെയിനുകളിലും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് പുനപരിശോധിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News