യാത്രക്കാർക്ക് ഈ ക്രിസ്മസ് കാലത്ത് തിരിച്ചടിയായി ടിക്കറ്റ് ചാർജ്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായിട്ടാണ് ഉയർന്നത്. തിരുവനന്തപുരം 4700, കോട്ടയം 4000, കോഴിക്കോട് 2700, കണ്ണൂർ 2500 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്നത്. ഡിസംബർ 20 ന് എസി സ്ലീപ്പർ ബസിൽ എറണാകുളത്തേക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്.
അതേസമയം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 16,000–17,000 രൂപയിലെത്തി. ട്രെയിൻ ടിക്കറ്റ് നിരക്കിനും മറിച്ചൊന്നല്ല അവസ്ഥ. 20ന് രാത്രിയിലെ നോൺ സ്റ്റോപ് സർവീസുകൾക്ക് കോഴിക്കോട് 8500–11,300, കണ്ണൂർ 8500–9500 രൂപ വരെയാണ് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഉയർന്നത്.
ഓണക്കാലത്ത് അനുവദിച്ച ബയ്യപ്പനഹള്ളി–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ് സർവീസ് ജനുവരി 29 വരെ നീട്ടിയെങ്കിലും ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 ന് പുറപ്പെടുന്ന സമയക്രമം യാത്രക്കാർക്കു ബുദ്ധിമുട്ടാണ്.
also read: മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിലെ ടിക്കറ്റുകൾ തീരുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. 20, 21 തീയതികളിൽ ബസുകളിലെ മുഴുവൻ ടിക്കറ്റും തീർന്നതും യാത്രക്കാരെ വലക്കുന്നുണ്ട്. സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കാത്തത് ഇതിനു കാരണമാണ്. നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും തിരക്കിനു കാരണമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here