ബന്ധുക്കള്‍ ട്രെയിനില്‍ കെട്ടിയിട്ടു, യുവാവ് ശ്വാസംമുട്ടി മരിച്ചു

ട്രെയിനില്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്പിയില്‍ കെട്ടിയിട്ടതിനെ തുടര്‍ന്ന് യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം നടന്നത്. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

also read :കൊടൈക്കനാലിൽ നിന്നും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി പാലക്കാടെത്തി; ഒരാൾ അറസ്റ്റിൽ

ബന്ധുക്കള്‍ക്കൊപ്പം പാറമടയില്‍ ജോലിക്കായിട്ടാണ് പകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്ന് ബോധ്യമായതോടെ കരാറുകാരന്‍ തിരിച്ചയക്കുകയായിരുന്നു. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്പ് ദണ്ഡില്‍ കഴുത്ത് ബലമായി കെട്ടിയിട്ടു. കഴുത്തുമുറുകിയതോടെ ശ്വാസംകിട്ടാതെ പ്രകാശ് മരിക്കുകയായിരുന്നു.

also read :ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News