സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ വീണ്ടും കടുവ. ഏദന്‍ വാലി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ കടുവയുടെ മുന്നില്‍പ്പെട്ടു. ഇന്ദിര, ശാരദ എന്നീ തോട്ടം തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കഴിഞ്ഞവര്‍ഷം ഇതേ എസ്റ്റേറ്റില്‍ നിന്ന് വനംവകുപ്പ് കടുവയെ കൂടുവെച്ച് പിടികൂടിയിരുന്നു.
Also Read: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലെ വാകേരിയിലാണ് വീണ്ടും കടുവയിറങ്ങിയത്.ഏദന്‍ വാലി എസ്റ്റേറ്റില്‍ വെച്ച് സ്ത്രീ തൊഴിലാളികള്‍ കടുവയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ചിലര്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. നൂറ്റമ്പതോളംപേര്‍ തൊഴിലെടുക്കുന്ന സ്ഥലമാണ് ഏദന്‍വാലി എസ്റ്റേറ്റ്.
Also Read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാന്‍ സാധ്യത
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്‍പ്പെടെ ഭീഷണിയായ കടുവയെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് മൂന്ന് തവണ ഇതേ പ്രദേശത്ത് കടുവയിറങ്ങി ഭീതി സൃഷ്ടിച്ചിരുന്നു.ഏദന്‍ വാലി എസ്റ്റേറ്റില്‍ നിന്ന് ഒരു കടുവയെ പിടികൂടുകയും ചെയ്തിരുന്നു. സമീപ വനമേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലെ തോട്ടങ്ങളിലേക്ക് വന്യമൃഗങ്ങളെത്തുന്നത് ഇവിടെ പതിവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here