വാകേരിയില്‍ വീണ്ടും കടുവ; ഭീതിയില്‍ നാട്ടുകാര്‍

വയനാട് വാകേരി സി സിയില്‍ വീണ്ടും കടുവയുടെ ആക്രണം. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ കടിച്ചുകൊന്നത്. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്. വനംവകുപ്പ് അധികൃതര്‍ പരിശോധന തുടരുകയാണ്.

അതേസമയം വാകേരിയില്‍ ഭീതിവിതച്ച് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടുന്ന് പിടികൂടിയ കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരുന്നു. വാകേരി കോളനിക്കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങുകയായിരുന്നു.

READ ALSO:തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എല്‍ 45 എന്ന നരഭോജിക്കടുവയാണ് അധികൃതരുടെ പിടിയിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തില്‍ ഏഴു കടുവകള്‍ക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എല്‍ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.

READ ALSO:ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News