വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടുകളെ കൊന്നുതിന്നു

വയനാട്‌ മൂപ്പൈനാടിൽ വീണ്ടും പുലിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ്‌ മൂപ്പൈനാട്‌ ലക്കിയിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്‌. മനാഫ്‌ കെകെ എന്ന കർഷകന്റെ ഷിരോഹി ഇനത്തിൽപ്പെട്ട ഒരാടിനെ കൊല്ലുകയും ഒന്നിനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ദിവസങ്ങൾക്ക്‌ മുൻപാണ്‌ സമീപത്തുള്ള ബഷീർ എന്നയാളുടെ രണ്ട്‌ ആടുകളെ പുലി കൊന്നു തിന്നത്‌. നൂറുകണക്കിനാളുകൾ താമസിക്കുന്ന ജനവാസ മേഖലയിലാണ്‌ തുടർച്ചയായ പുലിയുടെ ആക്രമണം.

Also Read; വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെയുണ്ടായ റാഗിംഗ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News