നന്‍പന്‍ ഡാ… കടുവയുടെ പിടിയില്‍ അമര്‍ന്ന് കാട്ടുപോത്ത്, രക്ഷപ്പെടുത്തി കൂട്ടുകാരന്‍; വീഡിയോ

കടുവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. കടുവയുടെ പിടിയില്‍ അമര്‍ന്ന കാട്ടുപോത്തിനെ രക്ഷിക്കാന്‍ മറ്റൊരു കാട്ടുപോത്ത് ഓടിയെത്തുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.

സ്വന്തം കൂട്ടുകാരനെ രക്ഷിക്കാന്‍ ഓടിയെത്തുന്ന കാട്ടുപോത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് സുശാന്ത നന്ദ ഐഎഫ്എസ് ആണ്. കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍.

Also Read: അഴിമതി നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായി : സുഭാഷിണി അലി

കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ തളര്‍ന്നുപോകുന്ന ഘട്ടത്തില്‍ മറ്റൊരു കാട്ടുപോത്ത് രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതോടെ കടുവ കാട്ടുപോത്തിനെ വിട്ട് കാട്ടിലേക്ക് ഓടിമറയുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News