തൃശ്ശൂരില്‍ പുലി പശുക്കുട്ടിയെ കടിച്ചു കൊന്നു

തൃശൂര്‍ പാലപ്പിള്ളി കുണ്ടായിലിറങ്ങിയ പുലി തൊഴുത്തില്‍ കെട്ടിയിട്ട പശുകുട്ടിയെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപത്തുള്ള തൊഴുത്തിലാണ് പുലിയെത്തിയത്.

കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലര്‍ച്ചെ തൊഴുത്തില്‍ ചത്ത നിലയില്‍ കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തി പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.

രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗം ഷീലയുടെ പശുക്കുട്ടിയെയും പുലി കൊന്നിരുന്നു. തുടര്‍ച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News