വൈസ് ചാൻസലറുടെ ഓഫീസിന് സമീപം കടുവ; ക്യാമ്പസിനുള്ളില്‍ എത്തിയത് മതിൽ ചാടിക്കടന്ന്

മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജാഗരൺ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കടുവ കയറി. ക്യാമ്പസിനുള്ളിൽ കറങ്ങുന്ന കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിലാണ് പതിഞ്ഞത്. ഇതോടെ വിദ്യാർത്ഥികളും ജീവനക്കാരും പരിഭ്രാന്തരായിരിക്കുകയാണ്. കലിയസോട്ട് ഡാമിന് സമീപമാണ് ഈ സർവകലാശാല സ്ഥിതി ചെയ്യുന്നത്. ടി-123 എന്ന് പേരിട്ടിരിക്കുന്ന പെൺകടുവയാണിതെന്ന് അലോക് പഥക് എന്ന ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കലിയസോട്ട് പ്രദേശത്ത് സ്ഥിരം എത്താറുള്ള ഈ കടുവ മതിൽ ചാടിക്കടന്ന് ക്യാമ്പസിലേക്ക് പ്രവേശിച്ചത്.

also read :ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

ശനിയാഴ്ച പുലർച്ചെ 4:53 ന് വൈസ് ചാൻസലറുടെ ഓഫീസിന് സമീപമാണ് കടുവ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടി-123 നാല് കടുവ കുഞ്ഞുങ്ങളുടെ അമ്മയാണ്. കലിയസോട്ട് പ്രദേശത്ത് സ്ഥിരം എത്താറുന്ന ഈ കടുവ മതിൽ ചാടിക്കടന്ന് ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. ആശങ്കയുണ്ടായ സാഹചര്യത്തിൽ സർവകലാശാല അടച്ചിട്ടുണ്ട്.

also read :കരിപ്പൂര്‍ വിമാനാപകടം; കണ്ണീർ ഓർമയ്ക്ക് ഇന്ന് മൂന്ന് വയസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News