പെരിങ്ങത്തൂരില്‍ മയക്കുവെടി വെച്ച് കൂട്ടിലാക്കിയ പുലി ചത്തു. കൂട്ടിലാക്കി അല്‍പ്പസമയത്തിനകം പുലി ചത്തുവെന്നും നാളെ വയനാട്ടില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
READ ALSO:പോക്സോ കേസ്; യുവാവിന് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പിന്നീട് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്. എട്ട് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പുലിയെ കിണറ്റിന്റെ പുറത്തേക്ക് എത്തിച്ചത്. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്ന് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ ഡോ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്.
രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളില്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here