ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

കഴിഞ്ഞ ഒരു മാസത്തോളമായി വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് രാവിലെ 9.30ഓടെ കടുവ കുടുങ്ങിയത്. വിവരമറിഞ്ഞ ഉടന്‍തന്നെ വനപാലകര്‍ സ്ഥലത്തെത്തി കടുവയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കടുവയുടെ പ്രായവും ആരോഗ്യസ്ഥിതിയും വ്യക്തമാവുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Also Read: ആർഎസ്എസിനെ വിമർശിച്ചതിൻ്റെ പേരിൽ നടപടി; എഴുത്തുകാരി നിതാഷ കൗളിനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

അതേസമയം കടുവയെ കാട്ടില്‍ തുറന്നുവിടരുതന്നെവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചത് ചെറിയ സംഘര്‍ഷത്തനിടയാക്കി. പോലീസ് എത്തിയാണ് നാട്ടുകാരെ പിരിച്ചുവിട്ടത്. കടുവയെ കൊണ്ടുപോയ വഴികളിലെല്ലാം നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി. വലിയ പോലീസ് സുരക്ഷയുടെ അകമ്പടിയോടെയാണ് കടുവയെ കുപ്പാടിയിലേക്ക് കൊണ്ടുപോയത്‌.

Also Read: ‘ഉറക്കം റെയിൽവേ ബെഞ്ചുകളിൽ, വസ്ത്രം മാറിയിരുന്നതാകട്ടെ ടോയ്‌ലറ്റുകളില്‍ വെച്ച്’: സിനിമാ ജീവിതത്തിലെ ദുരിതം പങ്കുവെച്ച് വിവേക് ഒബ്‌റോയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News