തൃശ്ശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. പാലപ്പിള്ളി വലിയകുളം എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന കബീർ മേലേമണ്ണിൽ എന്നയാളുടെ വീടിന്റെ അടുക്കളഭാഗത്തു കെട്ടിയ പശുവിനെ പുലി പിടിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ഇതുകണ്ടു ഓടിവന്ന വീട്ടുകാർ പുലിയെ ഓടിച്ചു. പിന്നീട് പുലി വീടിനുപുറകിൽ പതുങ്ങി നിന്നു. പടക്കം ഒക്കെ പൊട്ടിച്ചതോടെയാണ് പുലി കാടുകയറിയത്. ഇന്നലെ പുലർച്ചെ ഇതേ വീട്ടുകാരന്റെ പശുകുട്ടിയെ പുലി കൊന്നിരുന്നു.
അതേസമയം, ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരന് പരിക്കേറ്റു. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.
വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here