പുനലൂരില്‍ നായയെ പിടികൂടാന്‍ ശ്രമിച്ച് പുലി; സംഭവം ഫോറസ്റ്റ് സ്റ്റേഷന്‍റെ മുറ്റത്ത്; വീഡിയോ

കൊല്ലം പുനലൂരില്‍ നായയെ പിടികൂടി പുലി. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മുള്ളുമല ഫോറസ്റ്റ് സ്‌റ്റേഷന്റെ മുറ്റത്താണ് സംഭവം. ഫോറസ്റ്റ് സ്‌റ്റേഷന്റെ മുറ്റത്ത് നിന്ന നായയെ പുലി പിന്നിലൂടെ വന്ന് ചാടി പിടിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ ഓടി വന്നതോടെ പുലി നായയുടെ പിടിവിട്ട് തിരിഞ്ഞോടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Also Read: വയനാട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇതിന് മുന്‍പും പുലി അവിടെ ഇറങ്ങിയിട്ടുണ്ടെന്നാണ് ഫോറസ്റ്റ് അധീകൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News