അമരക്കുനിയിലെ കടുവ വനംവകുപ്പിന്റെ റഡാറിന് പുറത്ത്; കണ്ടെത്താൻ കഴിഞ്ഞില്ല

അമരക്കുനിയിലെ കടുവ വനംവകുപ്പിന്റെ റഡാറിന് പുറത്ത്. ഇന്നലെ രാത്രി കടുവയ്ക്കായി തെർമൽ ഡ്രോൺ നിരീക്ഷണം നടത്തി എങ്കിലും
കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കും
ആർ ആർ ടി സംഘം ആണ് തിരച്ചിൽ നടത്തുക.വെറ്റിനറി ഡോക്ടർമാരുടെ മയക്കുവെടി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

also read: വയനാട് പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു; സ്ഥലത്ത് നിരോധനാജ്ഞ

 അമരക്കുനിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ 8,9,11 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു. പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ 08,09, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള മാനന്തവാടി സബ് കലക്ടറുടെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് അറിയിച്ചു.

ആടിക്കൊല്ലി, ആച്ചനഹള്ളി, അമരക്കുനി പ്രദേശങ്ങളുൾപ്പെടുന്ന വാര്‍ഡുകളിലാണ് കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും, അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുത്. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 221 പ്രകാരം നടപടിയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News