പത്തനംതിട്ട അതുമ്പുംകുളത്ത് കടുവ ചത്തത് മുറിവിലെ അണുബാധ മൂലമെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മറ്റു കടുവകൾ അക്രമിച്ചപ്പോളുണ്ടായ മുറിവുകൾ അണുബാധയുണ്ടാക്കി എന്നാണ് വനംവകുപ്പിന്റെ നിഗമനം.
വ്യാഴാഴ്ചയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രായാധിക്യത്തിൽ കടുവയുടെ പല്ല് നഷ്ടപ്പെട്ടിട്ടുണ്ടെന് കണ്ടെത്തിയ വനംവകുപ്പ് തീറ്റയെടുക്കാൻ കഴിയാത്തതാകാം മരണകാരണമെന്ന നിഗമനത്തിലാണ്. കഴിഞ്ഞ ദിവസം ഞള്ളൂരിലെ ഒരു വീട്ടിൽനിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. ആടിനെ ആക്രമിച്ചുകൊന്ന കടുവ തന്നെയാണ് ഇതെന്നാണ് വനപാലകരുടെ സ്ഥിരീകരണം.
ALSO READ: കേരളത്തിൽ യൂസഫലിയുടെ മാതൃകാ നഗരം വരണം, അവിടെ സ്‌കൂളും ആരാധനാലയങ്ങളും വേണം: തുറന്ന കത്തെഴുതി സുഹൃത്ത്
കഴിഞ്ഞ 14 നാണ് അതുമ്പുംകുളം സ്വദേശി അനിലിന്റ ആടിനെ കടുവ ആക്രമിച്ചു കൊന്നത്. കടുവയെ വീട്ടുകാർ നേരിട്ടു കണ്ടതോടെ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇതോടെ വനം വകുപ്പ് പ്രദേശത്ത് കടുവയെ പിടികൂടുന്നതിനായി കൂടും ക്യാമറയും സ്ഥാപിച്ചിരുന്നു. കടുവയ്ക്കായുള്ള നിരീക്ഷണം നീരിക്ഷണം ശക്തമാക്കുന്നതിനിടയിലാണ് അതുമ്പുംകുളത്തിന് സമീപമുള്ള ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here