മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്. മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടിലാണ് കാല്‍പ്പാടുകള്‍ കണ്ട് ജനങ്ങള്‍ ഭയന്നത്. വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചതിനെ തുടര്‍ന്ന് ഇത് കടുവയുടേതാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. മീന്‍ പിടിക്കാന്‍ പോകുന്നവരാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി വനപാലകരെ അറിയിച്ചത്.

Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു

നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ എടക്കോട് റിസര്‍വ്വ് മേഖലയില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. കാട്ടാനയുടെ ഭീഷണി നേരിടുന്ന സ്ഥലം കൂടിയായ ഐസ്‌കുണ്ടില്‍ കടുവ ഇറങ്ങിയതിന്റെ ഭയപ്പാടിലാണ് ജനങ്ങള്‍.

Also Read : രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എ നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി ബിജില്‍, എ അഭിഷേക് പി അത്വിബുദ്ദീന്‍, എന്‍ ഷാജിത്, സറഫുദ്ദീന്‍ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News