പത്തനംതിട്ടയിൽ വഴിയരികിൽ കടുവയെ അവശനിലയിൽ കണ്ടെത്തി

പത്തനംതിട്ട മണിയാർ കട്ടച്ചിറയിൽ വഴിയരികിൽ കടുവയെ അവശനിലയിൽ കണ്ടെത്തി. തലയുടെ മുൻഭാഗത്തും ചെവിയുടെ താഴെ മുറിവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. രാവിലെ പത്രവിതരണത്തിനു പോയവരാണ് കടുവ അവശനിലയില്‍ കുറ്റിക്കാട്ടില്‍ കിടക്കുന്നത് കണ്ടത്.

Also read:കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

സമീപത്ത് ആനയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവയെ ആന അക്രമിച്ചതാണോ എന്ന സംശയം ഉള്ളതായി വനവകുപ്പ് പറഞ്ഞു. കടുവയെ കോന്നി ആനത്താവളത്തിലേക്ക് മാറ്റിയേക്കും. തുടര്‍ ചികിത്സകള്‍ നല്‍കുന്നതും ഇവിടെ വച്ചായിരിക്കും.

Also read:സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News