കൊടുമുടി കീഴടക്കി കടുവ; ആദ്യമായി 3640 മീറ്റർ ഉയരത്തിൽ

ഇന്ത്യയിൽ ആദ്യമായി സമുദ്രനിരപ്പിൽനിന്ന്‌ 3640 മീറ്റർ (11,942 അടി) ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പംഗലോക വന്യജീവി സങ്കേതത്തിലെ പർവത മുകളിലാണ്‌ റോയൽ ബംഗാൾ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. സിക്കിം, ബംഗാൾ, ഭൂട്ടാൻ അതിർത്തി പങ്കിടുന്ന സ്ഥലമാണ് പംഗലോക. സിക്കിം വനം വകുപ്പുമായി സഹകരിച്ച് പഠനം നടത്തുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (ബിഎൻഎച്ച്എസ്) സംഘം സ്ഥാപിച്ച കാമറയിലാണ് ബംഗാൾ കടുവയുടെ ചിത്രം പതിഞ്ഞത്.

ALSO READ: സൂപ്പര്‍ ഹീറോയാകുന്നു; പ്രതികരണവുമായി പാർവതി തിരുവോത്ത്

ഭൂട്ടാനിൽനിന്ന് വടക്കൻ സിക്കിമിലെ വനത്തിലേക്കുള്ള കടുവകളുടെ സഞ്ചാരപാതയാകാം പ്രദേശമെന്നാണ്‌ നിഗമനം. ഇന്ത്യയിൽ കടുവയെ കാണപ്പെട്ട ഏറ്റവും ഉയർന്ന സ്ഥലമായി ഇതിനെ കണക്കാക്കുന്നു. ആൽപൈൻ പുൽമേടുകളിൽ ആരോഗ്യകരവും സജീവവുമായ ഒരു കടുവ അലഞ്ഞുതിരിയുന്നതായി ആണ് ദൃശ്യങ്ങൾ വെളിപ്പെടുത്തിത്.

ALSO READ: മലയാളം പുറത്ത്; ലക്ഷദ്വീപിൽ മലയാളം സിലബസ് മാറ്റാൻ നിർദേശം

ഈ അസാധാരണമായ കാഴ്ച സംരക്ഷകരിലും വന്യജീവി പ്രേമികളിലും ഒരുപോലെ ആവേശവും ജിജ്ഞാസയും ഉണർത്തി. ഇത്രയും ഉയരത്തിൽ ഒരു കടുവയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾക്കും ഇരകളുടെ ലഭ്യതയ്ക്കും അനുസരിച്ച് ഇവ വ്യാപ്തി വികസിപ്പിച്ചേക്കാം എന്നാണ്. ഇതിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബിഎൻഎച്ച്എസ് തലവൻ അഥർവ സിങ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News