തൃശൂരില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ ഇതേ പശുവിന് പരിക്കേറ്റിരുന്നു.

ALSO READ:വിമാനം കുത്തനേ താഴേക്ക് പറന്നു; യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്

തിങ്കളാഴ്ച രാവിലെ 9 മണിയോടെ വെള്ളം കൊടുക്കാന്‍ എത്തിയ വീട്ടുകാരാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് പുലി തന്നെയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ALSO READ:യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News