വാകേരിയിൽ വീണ്ടും കടുവ; ദൃശ്യങ്ങൾ സിസിടിവിയിൽ

വയനാട് വാകേരിയിൽ വീണ്ടും കടുവയിറങ്ങി. പ്രദേശവാസിയായ സുരേന്ദ്രൻ്റെ പശുക്കിടാവിനെ ഭക്ഷിച്ച കടുവ അതേ തൊഴുത്തിലാണ്‌ വീണ്ടുമെത്തിയത്‌. ഇവിടെ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു. പ്രദേശത്ത്‌ വനം വകുപ്പ്‌ തിരച്ചിൽ നടത്തുന്നുണ്ട്‌. ഇന്ന് കൂട്‌ സ്ഥാപിച്ചേക്കും. ഇരുളം റേഞ്ചിന്‌ കീഴിൽ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ കടുവയുടെ സാന്നിദ്ധ്യമാണ്‌ ജനവാസമേഖലയിൽ സ്ഥിരീകരിക്കുന്നത്‌.

Also Read: ബെവ്‌കോയിൽ മദ്യം വിറ്റ തുകയിൽ റെക്കോർഡ് വർദ്ധനവ്

മൂടക്കൊല്ലി കോളനിക്കവലയിൽ നിന്ന് യുവാവിനെ കൊന്ന് തിന്ന കടുവയെ കൂടുവെച്ച്‌ പിടികൂടിയിരുന്നു. ശക്തമായ പ്രതിഷേധങ്ങളും ഇവിടെ നടന്നിരുന്നു. കടുവയെ വെടിവെച്ച്‌ കൊല്ലണമെന്നാവശ്യപ്പെട്ട്‌ നടന്ന പ്രതിഷേധം സംഘർഷങ്ങളിലേക്കും നീങ്ങിയിരുന്നു.

Also Read: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News