കണ്ണൂർ കുടിയാന്മല വലിയരീക്കാമലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹോളിക്രോസ് സ്കൂളിന് സമീപത്താണ് സംഭവം.
ചോലങ്കിരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ജനവാസ മേഖല കൂടിയാണ് ഈ പ്രദേശം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നു.
Also Read: വിവാഹം അടുത്തമാസം; മദ്യം നല്‍കി യുവാവിനെ വന്ധ്യംകരിച്ചു; സംഭവം ഗുജറാത്തിൽ
അതേസമയം, തിരുവല്ലയിൽ റെയിൽവേ ട്രാക്കിൽ 66 കാരനെ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയായ പ്രദീപ് സുകുമാരൻ (66) നെയാണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ ജീവനക്കാരാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ട്രാക്കിൽ രണ്ട് ട്രാക്കുകൾക്ക് ഇടയിലായി തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കിടക്കുന്ന സുകുമാരനെ കണ്ടെത്തിയത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച പ്രദീപിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാവാനാണ് സാധ്യത ഏന്ന് പോലീസ് പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here