വയനാട് മൂടക്കൊല്ലിയിൽ വീണ്ടും ഭീതിപരത്തുന്ന കടുവയെ പിടികൂടാൻ തീവ്രശ്രമം. പ്രദേശത്ത് നിരന്തരമെത്തുന്ന കടുവക്കായി കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. അതേ സമയം മൂടക്കൊല്ലിയിലെ പന്നിഫാമിൽ നിന്ന് 28 പന്നികളെയാണ് കടുവ ഇതുവരെ കൊന്നത്. കഴിഞ്ഞദിവസവും പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായി. മൂടക്കൊല്ലി സ്വദേശികളായ ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടെ ഫാമിലാണ് കടുവയെത്തിയത്. ഒരു പന്നിയെ കൊല്ലുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.
Also Read: രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇന്ന് കോടതിയില്‍ ഹാജരാക്കും
രണ്ടുതവണകളായി ഫാമിലെ 26 പന്നികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.വനംവകുപ്പിന്റെ ഡാറ്റാബേസിലുൾപ്പെട്ട ഡബ്ലിയു ഡബ്ലിയു എൽ 39 എന്ന പെൺകടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനായി പ്രദേശത്ത് സ്ഥാപിച്ച കൂടുകളിൽ ഒന്ന് മാറ്റി സ്ഥാപിച്ചു. കൂട് ഫലം കാണാത്ത സാഹചര്യത്തിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്ന അതേ പ്രദേശത്താണ് വീണ്ടും കടുവയുടെ സാന്നിദ്ധ്യം ആശങ്കപരത്തുന്നത്.
Also Read: ദില്ലിയിൽ അതിശൈത്യവും മൂടൽ മഞ്ഞും രൂക്ഷം; ട്രെയിൻ വിമാന സർവീസുകൾ തടസപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here