വയനാട് കേണിച്ചിറയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

നാല് ദിവസമായി വയനാട്ടിലെ കേണിച്ചിറയിൽ വളർത്തുമൃഗങ്ങളെ കൊന്ന് നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി. എടക്കാട്ട് കിഴക്കയിൽ കുര്യാക്കോസിൻ്റെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ ഞായർ രാത്രി പതിനൊന്നോടെയാണ് കടുവ കുടുങ്ങിയത്‌. കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.ശനി രാത്രി കുര്യാക്കോസിൻ്റെ പശുവിനെയും കടുവ കൊന്നിരുന്നു. ഇതിൻ്റെ ജഡം ഇരയാക്കി ഞായറാഴ്ചവച്ച കൂട്ടിലാണ് കടുവ വീണത്.

also read:മന്ത്രി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം; കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

രാത്രി ഒമ്പതോടെ കടുവ പ്രദേശത്ത് എത്തിയിരുന്നു.പശുക്കളെ പിടികൂടിക്കൊന്ന മാളിയേക്കൽ ബെന്നിയുടെ വീടിൻ്റെ തൊഴുത്തിലാണ് എത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ വീട്ടുകാർ മൊബൈലിൽ പകർത്തുകയും ചെയ്തു.

also read: വേദനയില്‍ പങ്കുചേരുന്നു; ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News