കണ്ണൂർ പള്ളിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മയക്കുവെടി വെച്ച കടുവയെ കൂട്ടിലേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്.
ALSO READ: ഐപിഎസ് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു; വഞ്ചനയ്ക്ക് ഇരയായത് യുപിയിലെ ‘ലേഡി സിംഹം’
കണ്ണൂർ കൊട്ടിയൂരിനടുത്ത പന്നിയാംമലയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്.രാവിലെ അഞ്ച് മണിയോടെ ടാപ്പിങ്ങ് തൊഴിലാളി കടുവയെ കണ്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വല കെട്ടി സുരക്ഷ വലയം സ്ഥാപിച്ചു. പിന്നാലെ വയനാട് നിന്നുള്ള ഫോറസ്റ്റ് വെറ്റിനറി സർജൻമാരുടെ സംഘവും സ്ഥലത്തെത്തി.11.20 ഓട് കൂടി കടുവയെ മയക്ക് വെടി വെച്ചു. കൂട്ടിലാക്കിയതിന് ശേഷം കണ്ടപ്പനം ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി.പ്രാഥമിക പരിശോധനയിൽ കടുവയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നും വിദഗ്ദ പരിശോധനയ്ക്ക് ശേഷം ഏതെങ്കിലും വന്യജീവി സങ്കേതത്തിൽ തുറന്ന് വിടുമെന്നും ഡി എഫ് ഒ പി കാർത്തിക് പറഞ്ഞു.
ALSO READ: ഗോഡ്സെയെ പ്രകീർത്തിച്ച സംഭവം; എൻ ഐ ടി അധ്യാപിക ചോദ്യം ചെയ്യലിന് ഹാജരായില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here