തൃശ്ശൂർ നഗരത്തിലിറങ്ങാൻ റെഡിയായി പുലികൾ

Pulikali

തൃശ്ശൂർ നഗരത്തിൽ പുലിക്കളിക്കായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തെ ആവേശത്തിലാക്കുന്ന പുലികളി നാളെ വൈകുന്നേരം 5 മണി മുതൽ താളമേളങ്ങളോടെ സ്വരാജ് ഗ്രൗണ്ടിലിറങ്ങും. 7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളാണ് തൃശ്ശൂർ നഗരത്തെ ഉത്സവ തിമിർപ്പിലാക്കുക.

Also Read: ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, വെള്ളത്തിൽ നിന്ന് വീണ് തുഴച്ചിൽക്കാരൻ മരിച്ചു

നാളെ വൈകുന്നേരമാകുമ്പോൾ ശക്തൻ്റെ തട്ടകത്തിൽ വരയൻ പുലികളും പുള്ളി പുലികളും കരിമ്പുലിയും അരങ്ങ് വാഴും. ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചാണ് സാംസ്കാരിക നഗരത്തിന് ആവേശവും ആനന്ദവും പകർന്ന് പുലികളി നടക്കുന്നത്. നാളെ രാവിലെ മുതൽ പുലിമടകളിൽ പുലികൾ അണിഞ്ഞൊരുങ്ങും വേഷവിധാനത്തിലും, മുഖങ്ങളിലും ഒക്കെ വ്യത്യസ്ത പുലർത്താനാണ് ഓരോ ദേശവും മത്സരിക്കുന്നത്. മത്സര തുകയും കോർപ്പറേഷൻ ഇത്തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ പുലികളി സംഘത്തിനുമൊപ്പം അകമ്പടിയായി പോകേണ്ട നിശ്ചല ദൃശ്യങ്ങളുടെ പണികൾ അവസാന ഘട്ടത്തിലാണ്. നാളെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 520 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കും. സ്വരാജ് ഗ്രൗണ്ടിലെ റോഡിന് ഇരുവശങ്ങളിലും നിന്ന് ആളുകൾക്ക് പുലികളി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പുലിക്കളി കാണാൻ വൻ ജനാവലി ആകും ഇത്തവണയും ശക്തൻ്റ മണ്ണിലേക്ക് ഒഴുകിയെത്തുക.

Also Read: ചാമ്പ്യൻസ്…; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് കിരീടം, ചൈനയെ പരാജയപ്പെടുത്തിയത് ഒരു ഗോളിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News