ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

kejriwal

ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. കേജ്‌രിവാളിനെ ഇന്ന് ജയിലിലെത്തി കാണാനാണ് സുനിത അനുമതി തേടിയിരുന്നത്. ഇന്ന് മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കേജ് രിവാളിനെ കാണുന്നുണ്ട്. നാളെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കാണും.

Also Read: വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന രീതിയിൽ വിഷയം കാണരുത്; മോശം ആയിട്ടാണ് ഡ്രൈവർ പെരുമാറിയത്: മേയർ ആര്യ രാജേന്ദ്രൻ

ആഴ്ചയിൽ രണ്ടുദിവസമാണ് ജയിലിൽ സന്ദർശകരെ അനുവധിച്ചിട്ടുള്ളത്. രണ്ട് സന്ദർശനമേ അനുവദിക്കൂവെന്നതിനാൽ സുനിതയ്ക്ക് ഇനി ഒരാഴ്ച കാത്തിരിക്കണം. ദില്ലിയിലെ റോഡ് ഷോക്ക് ശേഷം പഞ്ചാബ്, ഹരിയാന, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയാണ് സുനിത ഈ ഒരാഴ്ച. സുനിതയ്ക്ക് സന്ദർശനാനുമതി ജയിൽ അധികൃതർ നിഷേധിച്ചുവെന്ന് ആം ആദ്മി പാർട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Also Read: എങ്ങനെ നൂറിലധികം ടെസ്റ്റുകൾ നടത്തിയെന്ന് ബോധ്യപ്പെടുത്തണം; എംവിഡി ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്താൻ നിർദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News