ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയയുടെ കൊലപാതകത്തില്‍ നടപടിയുമായി ജയില്‍ വകുപ്പ്. സംഭവത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 99 യജയില്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ ഒന്‍പത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ഗുണ്ടാ നേതാവ് തില്ലു താജ്പുരിയ ജയിലില്‍ കൊല്ലപ്പെടുന്നത്. തിഹാര്‍ ജയിലിലെ ഹൈ റിസ്‌ക് വാര്‍ഡില്‍വെച്ചായിരുന്നു എതിര്‍സംഘാംഗങ്ങളുടെ ആക്രമണത്തില്‍ തില്ലു കൊല്ലപ്പെടുന്നത്. തിഹാര്‍ ജയിലിലെ ഒന്നാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ തകര്‍ത്തായിരുന്നു നാലംഗ ഗുണ്ടാസംഘം തില്ലുവിനടുത്തേക്ക് എത്തിയത്. ദീപക്, യോഗേഷ്, രാജേഷ്, റിയാസ് ഖാന്‍ എന്നിവരാണ് കൃത്യം നിര്‍വഹിച്ചത്. ആക്രമണത്തില്‍ തില്ലുവിന്റെ സഹതടവുകാരനായ രോഹിത്തിനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ തില്ലുവിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്ക് 92 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2021 സെപ്റ്റംബറില്‍ രോഹിണി കോടതിയില്‍ അഭിഭാഷകരെന്ന വ്യാജേന കടന്നുകൂടി കുപ്രസിദ്ധ ഗുണ്ടാനേതാവായ ഗോഗിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു തില്ലു താജ്പുരിയ. ഗോഗി സംഘാംഗങ്ങാണ് തില്ലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here