ഇന്ത്യക്ക് പിന്നാലെ യു എസിലും നില നിൽപ്പ് അപകടത്തിലായതോടെ അവസാന അടവുകൾ പയറ്റി ടിക് ടോക്. 17 കോടി ഉപയോക്താക്കളുള്ള യുഎസിലെ മാർക്കറ്റ് നഷ്ടപ്പെട്ടാൽ കനത്ത തിരിച്ചടിയാകുമെന്നതിനാൽ നിരോധനം മറികടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കമ്പനിയിപ്പോൾ. ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിന്‍റെ ചൈനീസ് ബന്ധമാണ് അമേരിക്കയിലെ ടിക് ടോക്കിന്‍റെ നിലനിൽപിന് ഭീഷണിയായത്. ടിക് ടോക് വില്‍ക്കുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം താൽക്കാലികമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി.
ALSO READ; സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ കൈമാറി കെഎസ്എഫ്ഇ
നിയമം നടപ്പിലായാൽ ജനുവരി 19ന് മുമ്പ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം എന്നന്നേക്കുമായി ഉപേക്ഷിച്ച് ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വില്‍ക്കണം. എങ്കില്‍ മാത്രമേ തുടര്‍ന്നും അമേരിക്കൻ മണ്ണിൽ പ്രവര്‍ത്തിക്കാനാകൂ. അതിന് സാധിച്ചില്ലെങ്കില്‍ യുഎസില്‍ നിരോധനത്തിന് വിധേയമാകേണ്ടി വരും. നേരത്തെ നിയമം തടയണമെന്നാവശ്യപ്പെട്ട് കീഴ്‌കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.
അമേരിക്കൻ കോണ്‍ഗ്രസിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് 18 നെതിരെ 79 വോട്ടുകള്‍ക്ക് ടിക് ടോക്കിന് വിലക്കിടുന്ന നിയമം പാസാക്കിയത്. അമേരിക്കന്‍ ഉപയോക്താക്കളുടെ ലൊക്കേഷന്‍, സ്വകാര്യ സന്ദേശങ്ങള്‍ അടക്കമുള്ള വിവരങ്ങളിൽ രാജ്യവിരുദ്ധ ശക്തികള്‍ക്ക് ആക്സസ് ലഭിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ടിക് ടോക്കിനെതിരെ തിരിയാൻ അമേരിക്കൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here