ടിക്ക് ടോക് താരത്തിന്റെ മുഖത്തടിച്ച് അജ്ഞാതന്‍; വീഡിയോ വൈറല്‍, യുഎസ് ഭരണകൂടത്തിനെതിരെ ഇലോണ്‍ മസ്‌ക്

അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ ടിക്ക് ടോക്ക് താരത്തിന്റെ മുഖത്തടിച്ച് അജ്ഞാതന്‍. പത്തുലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഹാലി കെയ്റ്റ് എന്ന സോഷ്യല്‍ മീഡിയ താരത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം അവര്‍ പങ്കുവച്ചത്.

ALSO READ:  ‘സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നു’; മുഖ്യമന്ത്രി

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലൂടെ നടന്നുവരുമ്പോള്‍ ഒരാള്‍ അപ്രതീക്ഷിതമായി വന്ന് മുഖത്തടിച്ചു എന്നാണ് കെയറ്റ് വീഡിയോയില്‍ പറയുന്നത്. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇവര്‍ പറയുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ALSO READ: ഐപിഎല്‍: ബെംഗളുരുവിന് തോല്‍വി; കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് വിജയം

ടിക്ക് ടോക്കില്‍ വലിയ ആരാധകരുള്ള കെയ്റ്റിന്റെ വീഡിയോ ഇതോടെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ 50 മില്യണിലധികം ആളുകളാണ് കെയ്റ്റിന്റെ വീഡിയോ കണ്ടതും. അതിനിടയിലാണ് എക്‌സ് ഉടമയും ശതകോടീശ്വരനായ ഇലോണ്‍ മസ്‌കും രംഗത്തെത്തി. യുഎസിലെ പ്രമുഖ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും ഭരണകൂടം പരാജയമാണെന്നും വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ഇലോണ്‍ മസ്‌ക് കെയ്റ്റിന്റെ വീഡിയോ പങ്കുവച്ച് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News