സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു; പിന്നാലെ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് പാകിസ്ഥാനി ടിക് ടോക് താരം

സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് ടിക് ടോക് താരം. പാകിസ്ഥാനി ടിക് ടോക് താരമായ ഇംഷാ റഹ്‌മാനാണ് തന്റെ പേരിൽ സ്വകാര്യ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നത്.

Also Read; ജോലിയ്ക്കിടെ സഹപ്രവർത്തക നീണ്ട ഇടവേളകളെടുക്കുന്നത് ശീലമാക്കുന്നു, 51 കാരിയെ സഹപ്രവർത്തകൻ വെടിവെച്ച് കൊന്നു

ഇതിനുമുൻപ് പാകിസ്താനി ടിക് ടോക് താരം മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇവരുടെ പങ്കാളിയോടൊപ്പമുള്ള ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്നും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി താരം രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഫ്ലുവെൻസർ കൂടിയായ ഇംഷാ റഹ്മാന്റേതെന്ന തരത്തിലും ദൃശ്യങ്ങൾ പുറത്തുവന്നത്.

Also Read; ആ കോടീശ്വരന്‍ ആര് ? ഭാഗ്യശാലിയെ തേടി കേരളം; ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം

വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇംഷാ റഹ്മാന്റേതെന്ന രീതിയിൽ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, വീഡിയോ പ്രചരിച്ചതിന്റെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ താരത്തിനെതിരെ വ്യാപക ട്രോളുകളും അധിക്ഷേപങ്ങളും ഉണ്ടായി. ഇതിനുപിന്നാലെ ഇംഷ തന്റെ ഇൻസ്റ്റഗ്രാം, ടിക്ടോക്ക് അക്കൗണ്ടുകൾ ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു. ടിക്ടോക്കിൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സായിരുന്നു ഇംഷയ്ക്കുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here