ഫിറ്റ്നസ് ചലഞ്ച്; ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ

ഫിറ്റനസ് ചലഞ്ചിന്റെ ഭാ​ഗമായി ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണിനെയാണ് അമിതമായി വെള്ളം കുടിച്ച് ആശുപത്രിയിലായത്. ’75 ഹാർഡ്’ എന്ന വൈറലായ ഫിറ്റനസ് ചലഞ്ചാണ് മിഷേൽ ഏറ്റെടുത്തത്. അമിതമായ അളവിൽ വെള്ളം ശരീരത്തിൽ ചെന്നതോടെ സോഡിയത്തിന്റെ അംശം കുറഞ്ഞു. ഡയറ്റ് തുടങ്ങി 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേലിന് കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഛർദ്ദിയും ക്ഷീണവും കാരണം രാത്രിയിൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

also read; വെറും 10 മിനുട്ട് മാത്രം മതി നല്ല കിടിലന്‍ മട്ടന്‍ സ്റ്റ്യൂ തയ്യാറാക്കാന്‍

75 ദിവസത്തെ ഡയറ്റാണ് മിഷേൽ തുടങ്ങിയത്. നാല് ലിറ്റർ വെള്ളമാണ് ഡയറ്റിന്റെ ഭാ​ഗമായി ദിവസവും കുടിക്കേണ്ടത്. എന്നും 45 മിനിറ്റ് വർക്കൗട്ടും ചലഞ്ചിന്റെ ഭാഗമായി ചെയ്യണം. മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കുകയും ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകൾ വായിക്കുകയും വേണം. ഇതായിരുന്നു ഡയറ്റിന്റെ നിർദേശങ്ങൾ.

also read; മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച അനുവദിച്ചില്ല; എട്ടാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News