കേരളത്തെ രാജസ്ഥാൻ കോൺഗ്രസ് മാതൃകയാക്കണം, സർക്കാർ പദ്ധതികൾ മികച്ചത്; പ്രശംസിച്ച് ടിക്കാറാം മീണ

കേരള മോഡലിനെ പ്രശംസിച്ച് മുൻ കേരള തെരഞ്ഞെടുപ്പ്കമ്മീഷണർ  ടിക്കാറാം മീണ. രാജസ്ഥാൻ പ്രകടന പത്രിക തയ്യാറാക്കിയത് കേരള മോഡൽ മുൻ നിർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാർ നടത്തുന്ന ജനക്ഷേമ പദ്ധതികൾ വേണമെന്ന് യോഗങ്ങളിൽ താൻ ശക്തമായി പറഞ്ഞുവെന്ന് ടിക്കാറാം മീണ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കേരള സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാനവ വിഭവ ശേഷി, പഞ്ചായത്ത്‌ രാജ്, സാമൂഹിക സേവനം എന്നിവയിൽ കേരളം മാതൃകയാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതേസമയം, ഏകാധിപതിയെ പോലെയാണ് മോദി സർക്കാർ പെരുമാറുന്നതെന്നും,
എൻഫോഴ്‌സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു. നിലവിൽ കോൺഗ്രസ് പ്രകടന പത്രിക കമ്മറ്റി കോ കൺവീനർ ആണ് ടിക്കാറാം മീണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News