ബീസ്റ്റ് മോഡിൽ ആസിഫ് അലി, അതിരടി മാസുമായി രോഹിത്ത് വി എസ്; പ്രതീക്ഷളുയർത്തി ടിക്കി ടാക്ക

TikiTaka

ആസിഫ് അലി നായകനായി എത്തുന്ന രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടിക്കി ടാക്ക’. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’, ‘കള’ എന്നീ സിനിമകൾക്ക് ശേഷം വമ്പൻ ബഡ്ജറ്റിൽ രോഹിത്ത് വിഎസ് ടിക്കി ടാക്ക അണയിച്ചൊരുക്കുന്നത്. ഏറെ പ്രതീക്ഷകളുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനിപ്പോൾ.

ഇൻസ്റ്റ​ഗ്രാമിൽ ആസ്ക് മീ എ ക്വസ്റ്റ്യനിൽ സ്റ്റോറിയിൽ മറുപടി നൽകുകയായിരുന്നു സംവിധായകൻ. സിനിമാറ്റിക്ക് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രമാണ് ടിക്കി ടാക്കയെന്നും, അടുത്ത വർഷം പകുതിയോടെ ചിത്രം തിയേറ്ററിലെത്തുമെന്നും സംവിധായകൻ പറഞ്ഞു.

Also Read: ആരാധകര്‍ ഒന്നടങ്കം പറയുന്നു വെല്‍ക്കം ‘രാജാ’ ; ‘ദ റിബല്‍ സാബ്’ ഇന്‍ ഹൊറര്‍ ഹ്യൂമര്‍ എന്റര്‍ടെയ്‌നര്‍

ബീസ്റ്റ് മോഡിൽ ആസിഫ് അലിയെ അഴിച്ചുവിടണമെന്നും ഒരു ഗംഭീര ടൈറ്റിൽ കാർഡ് ആസിഫ് അലിക്ക് നൽകണമെന്നുമുള്ള ആരാധകന്റെ ചോദ്യത്തിന് പണ്ണലാം എന്നാണ് രോഹിത്ത് വി എസ് പറഞ്ഞത്.

ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കിടാക്കയെന്നാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചന. തന്റെ കെജിഎഫ് ആണ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് ടിക്കിടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News