ടിക് ടോക്കിനെ മസ്ക് ഏറ്റെടുക്കുമോ? അവസാനം നിമിഷവും പ്രതീക്ഷ കൈവിടാതെ അമേരിക്കൻ പൗരന്മാർ

elon musk buy tiktok

അമേരിക്കയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്നതും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിലേക്ക് പണമൊഴുകുന്നതുമായ ടിക്ടോക്ക് തങ്ങളുടെ ഓപ്പറേഷൻ അവസാനിപ്പിക്കാൻ ബാക്കി നിൽക്കെ പ്രതീക്ഷ കൈവിടാതെ അമേരിക്കക്കാർ. അവസാന നിമിഷം ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് അത് ഏറ്റെടുക്കാനുള്ള സാധ്യതയാണ് ചിലര്‍ മുന്നോട്ടുവയ്ക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ കീഴിലുള്ള ടിക് ടോക്കിൽ അമേരിക്കൻ പൗരന്മാരുടെ സ്വകാര്യത സുരക്ഷിതമല്ലെന്ന കാരണത്താലാണ് ടിക് ടോക്കിനെ നിരോധിക്കാൻ തീരുമാനിച്ചത്.

ജനുവരി 19 നു മുമ്പ് ഒന്നുകിൽ ഉടമസ്ഥാവകാശം ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് കൈമാറുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്നാണ് ടിക്ടോക്കിനോട് നിലവിൽ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ടിക്‌ടോക്ക് മസ്‌ക് വാങ്ങുമെന്നാണ് ചൈനീസ് ഉദ്യോഗസ്ഥരും കരുതുന്നതെന്ന് ബ്ലൂംബര്‍ഗും ദ് വോള്‍സ്ട്രീറ്റ് ജേണലും പറയുന്നു. എന്നാല്‍, ദ് ഫൈനാന്‍ഷ്യല്‍ ടൈംസ് പറയുന്നത് തങ്ങളുടെ സുഹൃത്തായ മസ്‌ക് മധ്യസ്ഥം വഹിച്ച് എങ്ങനെയെങ്കിലും ടിക്‌ടോക്കിനെ ഇപ്പോഴത്തെ ആപല്‍സന്ധി തരണം ചെയ്യാന്‍ സഹായിക്കുമെന്നാണ്.

ALSO READ; ടിക്കറ്റ് കിട്ടാത്തവർ വിഷമിക്കേണ്ട; കോൾഡ് പ്ലേ പാടുന്നത് ലൈവായി ഹോട്ട്സ്റ്റാറിൽ കാണാം

മസ്‌കിന്റെ ഏറ്റെടുക്കല്‍ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ടിക്‌ടോക് വക്താവ് മൈക്കിൽ ഹ്യൂസ് ‘കെട്ടുകഥയെക്കുറിച്ച് എന്തു പ്രതികരിക്കാനാണ്’ എന്നാണ് പറഞ്ഞത്. മസ്‌കും ഇതിനെ പറ്റി ഇത് വരെ പ്രതികരിച്ചിട്ടില്ല. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ടിക്‌ടോക്കിനെതിരെയുള്ള ആദ്യ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹം നിലപാട് പാടെ മാറ്റിയിട്ടുള്ളത് ഒരു പ്രതീക്ഷയായി നിലനിൽക്കുന്നുണ്ട്.

മൈക്രോസോഫ്റ്റ് മുതൽ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് തുടങ്ങിയവരും കാശുമായി കാത്തുനില്‍ക്കുന്നു എന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മസ്ക്ക് ഏറ്റെടുക്കുകയാണെങ്കിൽ സാമൂഹിക മാധ്യമങ്ങൾക്ക് മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വർധിക്കും. മാത്രമല്ല ടിക്ടോക് അമേരിക്കയിൽ നിന്നും പിന്മാറുന്നത് ചൈനക്ക് വലിയ നഷ്ടം വരുത്തി വക്കും. അതിനാൽ അവർ പ്രതികാര നടപടിക്ക് ഒരുങ്ങിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ടിക്‌ടോക്കിന്റെ അമേരിക്കയിലെ 170 ദശലക്ഷം ഉപയോക്താക്കളും മസ്‌ക് ഏറ്റെടുത്താലും മതി, തങ്ങളുടെ ആപ്പ് തുടര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതി എന്ന നിലപാടുകാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News