ദക്ഷിണാഫ്രിക്കയിൽ സഞ്ജു സാംസണിനൊപ്പം സെഞ്ചുറി നേടി ഞെട്ടിച്ച തിലക് വർമ മറ്റൊരു റെക്കോർഡ് സ്വന്തം പേരിലാക്കി. കലണ്ടർ വർഷം തുടര്‍ച്ചയായി മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു റെക്കോർഡ് നേട്ടം.
സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടി20യിൽ മേഘാലയയ്ക്കെതിരെ വെറും 67 പന്തില്‍ 151 റണ്‍സ് ആണ് തിലക് അടിച്ചെടുത്തത്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ടി20 സ്‌കോര്‍ കൂടിയാണ് 22കാരനായ ഹൈദരാബാദ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. 147 റണ്‍സ് എന്ന ശ്രേയസ് അയ്യറുടെ മുന്‍ റെക്കോര്‍ഡ് ആണ് ഭേദിച്ചത്. 14 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
Read Also: 23 റണ്‍സിന് ഫെരാരി നഷ്ടം; ഡബിള്‍ സെഞ്ചുറി നേടിയ മകനെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ച് വീരു
തിലകിന്റെ തകര്‍പ്പന്‍ സ്‌കോറാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത തിലക് 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു, സെഞ്ചുറി ഉയര്‍ത്താന്‍ 51 പന്തുകള്‍ മാത്രമാണ് എടുത്തത്. വെറും 10 ദിവസത്തിനുള്ളില്‍ മൂന്നാം തവണയാണ് അദ്ദേഹം സെഞ്ചൂറിയനായത്. 20 ഓവറില്‍ ഹൈദരാബാദ് 248/4 എന്ന സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മേഘാലയ 69 റണ്‍സിന് എല്ലാവരും പുറത്തായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here