അങ്കമാലിയിൽ തടി ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല

LORRY ACCIDENT

അങ്കമാലി കോതകുളങ്ങരയിൽ തടി ലോറി മറിഞ്ഞ് അപകടം.തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. പുലർച്ചയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തടി ഉൾപ്പെടെ ലോറി റോഡിന് പുറകെ കിടന്നതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Also Read; ക്ഷേമ പെൻഷൻ തട്ടിപ്പ്: വകുപ്പുതല നടപടികൾ ഉടൻ; പെൻഷൻകാരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് കൈമാറും

അതേ സമയം, ഒരു വാഹനത്തിൻ്റെ ഭാരശേഷിയിൽ അധികമായി ഭാരം കയറ്റുന്നത് അപകടകരമായ പ്രവണതയാണ് എന്ന് ഇന്നലെ മോട്ടോർവാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രവൃത്തിയായ ഓവർലോഡിംഗിനെതിരെയുള്ള ബോധവത്കരണ കുറിപ്പ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഇന്നലെ നടന്ന മറ്റൊരു സംഭവത്തിൽ എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. അപകടത്തിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന നാല് പേർക്ക് സാരമായി പരുക്കേറ്റു. കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന്‍റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here