ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് പഞ്ചാബ് സർക്കാരിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

JAGJIT SINGH DALLEWAL

പഞ്ചാബിലെ ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് പഞ്ചാബ് സർക്കാരിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും.സമയം നീട്ടി നൽകണമെന്ന പഞ്ചാബ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്താൻ തയ്യാറായാൽ വൈദ്യസഹായം സ്വീകരിക്കാമെന്ന കർഷകരുടെ ആവശ്യവും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല സമരമിരിക്കുന്ന കർഷകരുമായി ചർച്ചക്ക് ശ്രമങ്ങൾ നടത്തിയതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുരുവീന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു.

ALSO READ; മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മുഖ്യമന്ത്രി ഇന്ന് സ്പോൺസർമാരുമായി ചർച്ച നടത്തും

നവംബർ 26നാണ് മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദല്ലേവാൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ദല്ലേവാൾ പ്രതികരിച്ചു.

ENGLISH NEWS SUMMARY: The time allowed to the Punjab government to provide medical aid to farmer leader Jagajit Singh Dallewal, who is on a hunger strike in Punjab’s Khanauri, ends today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News