അയോധ്യയിൽ രാമക്ഷേത്രം യാഥാര്‍ഥ്യമായി ഇനി മഥുരയിലെ കൃഷ്‌ണ കനയ്യ ക്ഷേത്രത്തിന് സമയമായി എന്ന് ജാർഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ജാർഖണ്ഡിൽ വർഗീയതയാണ് ബിജെപി നേതാക്കളെല്ലാം വിളമ്പുന്നത് അതിലെ ഏറ്റവും അവസാനത്തേതാണ് ആദിത്യനാഥിന്റെ പരാമർശം.
മഥുരയിലെ ഷാഹി ഈദ്‌ഗാഹ് മസ്‌ജിദ് കൃഷ്‌ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ചില തീവ്രസംഘടനകളുടെ നിലപാട് ഇവിടെ പള്ളി പൊളിച്ച് അമ്പലം പണിയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ അപേക്ഷ പ്രകാരം പള്ളിയിൽ സർവ്വേ നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സുപ്രീംകോടതി സർവ്വേ നടപടികൾ സ്‌റ്റേ ചെയ്‌തിരിക്കയാണ്.
Also read: മഹാരാഷ്ട്രയിൽ പരസ്യ പ്രചാരണത്തിന് തിരശ്ശീല; സമാപ്തിയായത് വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്
രാമക്ഷേത്രം യാഥാർഥ്യമായ സാഹചര്യത്തിൽ ഇനി രാജ്യത്തെ മറ്റ് ആരാധനാലയങ്ങളില.ന്നും അവകാശവാദം ഉന്നയിക്കില്ലെന്ന ആർഎസ്‌എസ് നിലപാട് കാപട്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ യോഗി ആദിത്യനാഥിന്റെ പരാമർശം.
Also read: മണിപ്പൂരിൽ സംഘർഷം തുടരുന്നു; രാഷ്ട്രീയ പ്രതിസന്ധിയിലായി ബിജെപി
ജാർഖണ്ഡിൽ നുഴഞ്ഞുകയറ്റക്കാർ നടത്തുന്ന ലൗ ലാൻഡ് ജിഹാദുകളെ ജെഎംഎം സർക്കാർ പ്രോത്‌സാഹിപ്പിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. 947ൽ വിജഭനകാലത്ത് 10 ലക്ഷം ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ഹിന്ദുക്കൾ വിഭജിച്ച് നിന്നതുകൊണ്ടാണ് അത് സംഭവിച്ചത്. ഇന്നിപ്പോൾ ഹിന്ദുക്കൾ ഐക്യത്തോടെ നിലകൊള്ളേണ്ട കാലമാണ്. ഹിന്ദുക്കൾ ഭിന്നിച്ചുനിന്നാൽ അടിമത്തമാണ് അനുഭവം. ഒന്നായി നിന്നാൽ സുരക്ഷിതരായി തുടരാം. ബിജെപി അധികാരത്തിൽ വന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്തും. അതിനായി ബുൾഡോസർ തയ്യാറായി നിൽക്കുന്നുണ്ട് എന്നും ആദിത്യനാഥ് പറഞ്ഞു. അമിത്ഷായും മോദിയും പടർത്തിയ വർഗീയവിഷത്തിനു മേലേക്കാണ് ഇപ്പോൾ യോഗിയും വിഷവുമായി ജാർഖണ്ഡിൽ എത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here